

ബംഗാളിൽ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; പുറത്തായത് 58 ലക്ഷം പേർ
file image
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ കരടു പട്ടിക പുറത്തിറക്കി. ഇതിൽ 58 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കുകൾ. 24 ലക്ഷം പേർ മരണപ്പെട്ടു, 19 ലക്ഷം പേർ താമസം മാറി, 12 ലക്ഷം പേരേ കാണാനില്ല, 1.3 ലക്ഷം പേർക്ക് ഇരട്ടവോട്ട് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിലൂടെ എസ്ഐആറിന്‍റെ ആദ്യഘട്ടം പൂർത്തിയാവും. പട്ടികയിൽ നിന്നും ഒഴുവാക്കപ്പെട്ടവർക്ക് എതിർപ്പ് ഉന്നയിക്കാം. ഈ അപേക്ഷകളിൽ തീരുമാനമായശേഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പുറത്തിറക്കും. ശേഷമാവും ബംഗാളിലെ നിയനസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
കരട് പട്ടിക പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി മമത ബാനർജി തുടക്കം മുതൽ എസ്ഐആറിന് എതിരായിരുന്നു. വോട്ടർമാരുടെ പേരുകൾ വെട്ടാൻ എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് കമ്മിക്ഷൻ ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. 2002 ലാണ് ബംഗാളിൽ ഒടുവിൽ എസ്ഐആർ നടത്തിയത്.