കുളി ഒന്നിടവിട്ട്, ശുചിമുറിക്കായി മാളുകള്‍, വര്‍ക്ക് ഫ്രം ഹോം...; ബംഗളൂരു ജീവിതം കടുത്ത പ്രതിസന്ധിയിൽ

ഇതോടൊപ്പം ചൂടുകൂടുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു.
Wfh to using toilets in malls Water shortage in Bengaluru
Wfh to using toilets in malls Water shortage in Bengaluru

ബംഗളൂരു : മഴ വൈകുന്നതോടെ ഇന്ത്യയുടെ ‘സിലിക്കൺ വാലി’യിൽ ജന ജീവിതം കടുത്ത പ്രതിസന്ധിയിൽ. ജലക്ഷാമം പരിഹരിക്കാൻ ബംഗളൂരു നിവാസികൾ മാളുകളിൽ ടോയ്‌ലറ്റുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. പാചകം ചെയ്യുന്നതിനുപകരം ആളുകൾ റസ്റ്റോറന്‍റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് ബഹുനില അപ്പാർട്ടുമെന്‍റുകളിലെ ആളുകൾ പോലും അടിസ്ഥാന ആവശ്യങ്ങൾക്കായി വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്.

അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയ ഹോട്ടലുകള്‍ തിരിഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ചില സ്കൂളുകൾ 'അടിയന്തിര' കാരണത്താൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചു. ബന്നാർഘട്ട റോഡിലെ ഒരു സ്കൂൾ അടയ്ക്കുകയും കൊവിഡ് പാൻഡെമിക് സമയത്തുണ്ടായതു പോലെ ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം ചൂടുകൂടുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. വീടുകളിലും ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയെന്നും അലക്കല്‍ ആഴ്ചയിലൊരിക്കലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.