ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ജൂലൈ നാലിന്

തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ വീണ്ടും മത്സരിക്കുമോ എന്നു വ്യക്തമല്ല
ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ജൂലൈ നാലിന്
Updated on

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് അധ്യക്ഷനായ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലേക്ക് ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു.

ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഐഒഎയുടെ പ്രഖ്യാപനം. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തലിനെ തെരഞ്ഞെടുപ്പിന്‍റെ വരണാധികാരിയായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ വീണ്ടും മത്സരിക്കുമോ എന്നു വ്യക്തമല്ല.

ഫെഡറേഷനിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും, അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നും ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങൾ കേന്ദ്ര സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചിയിൽ ആവശ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com