
ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷി അതിഷി മർലീനയെ വിമർശിച്ച് സ്വാതി മലിവാൾ എംപി. ഡൽഹി തെരഞ്ഞെടുപ്പിൽ തന്‍റെ വിജയത്തിൽ സന്തോഷ പ്രകടനം നടത്തിയ നൃത്തം ചെയ്തതോടെയാണ് സ്വാതി അതിഷിയെ എക്‌സിലൂടെ വിമർശിച്ചത്.
എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സ്വാതി പ്രതികരിച്ചത്.
"എന്തൊരു നാണം കെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, എല്ലാ വലിയ നേതാക്കളും തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണോ'' ?? എന്നാണ് സ്വാതി എക്‌സില്‍ കുറിച്ചത്.