

അഭിജീത് ദിപ്കെ, ബർഖ ത്രെഹാൻ
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ മഷി പ്രയോഗം നടത്തിയിരുന്നു. സംഭവത്തിനു പിന്നാലെ ബിജെപി പണം കൊടുത്ത് സമരപന്തലിലേക്ക് ആളുകളെ പറഞ്ഞയക്കുകയാണെന്ന് അഭിജീത് ദിപ്കെ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ബർഖ ത്രെഹാൻ ആണ് മഷി പ്രയോഗം നടത്തിയത്. സമരപന്തലിൽ നിന്നും മാറ്റുന്നതിനിടെ ഇവർ ജയ് ശ്രീറാം എന്ന മുദ്രാവാക‍്യം മുഴക്കിയിരുന്നു.
സിജെപി പ്രവർത്തകർ തന്നെ മർദിച്ചെന്നും ഇവർ ആരോപിച്ചു. ടിവി ചർച്ചകളിൽ സജീവമായ ഇവർ ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.