'പുതിയ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം'

'ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ കൊവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കൊവിഡിന്‍റെ അവസാനമായി കാണരുത്'
'പുതിയ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം'
Updated on

ജനീവ: പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം. കൊവിഡിന്‍റെ പുതിയ വകഭേദം കാരണം അനേകം പേർ മരണപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേ കൂടുതൽ മാരകമായേക്കാവുന്ന വൈറസിന്‍റെ ഭീഷണി ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു.

76-ാം ലോക ആരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ കൊവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കൊവിഡിന്‍റെ അവസാനമായി കാണരുത്. അതിനാൽ നാം ഒറ്റക്കെട്ടായി പുതിയ മഹാമാരിക്കെതിരെ പൊരുതാൻ ഒരുങ്ങിയിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com