മാര്‍പാപ്പയുടെ മുദ്രമോതിരം നശിപ്പിക്കുന്നതെന്തിന്? | Video

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാപാപ്പയ്ക്ക് കണ്ണീരോടെ ലോകം വിട നല്‍കിയിരിക്കുകയാണ്. നിരവധി ആചാരങ്ങളിലൂടെയാണ് പോപ്പിന്‍റെ മരണം സ്ഥിരീകരിക്കുന്നത് മുതല്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നത് വരെയുള്ള നടപടികള്‍ നടക്കുന്നത്. ഇതിലൊന്നാണ് മാര്‍പാപ്പയുടെ മുദ്രമോതിരം നശിപ്പിക്കുക എന്തിനാണ് പോപ്പിന്‍റെ മുദ്രമോതിരം നശിപ്പിക്കുന്നത്?

മാര്‍പാപ്പയുടെ മുദ്രമോതിരം പാപ്പല്‍ റിങ് എന്നും ഫിഷര്‍മെന്‍ റിങ് എന്നും അറിയപ്പെടുന്നു. വലതുകയ്യിലെ മോതിര വിരലിലാണ് സാധാരണയായി മാര്‍പാപ്പ മുദ്രമോതിരം ധരിക്കുന്നത്. സഭയ്ക്കുള്ളിലെ റോളിനെയും അധികാരത്തെയും ഇത് സൂചിപ്പിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലാണ് പാപ്പല്‍ മോതിരം നശിപ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. മാര്‍പ്പാപ്പയുടെ മരണശേഷം വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതിനോ അധികാരം പിടിച്ചെടുക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ തടയുന്നതിനാണ് ഈ രീതി കൊണ്ടുവന്നത്.

വത്തിക്കാന്‍ ഭരണത്തിന്‍റെ ഔദ്യോഗിക രേഖകളും പ്രവൃത്തികളും മുദ്രവെക്കാന്‍ ഈ മോതിരങ്ങള്‍ ഉപയോഗിച്ചിരുന്നതിനാല്‍, അവ അനധികൃത വ്യക്തിയുടെ കൈകളില്‍ എത്തിയാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഒരു പോപ്പിന്‍റെ മരണശേഷം, മോതിരം നശിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ പോണ്ടിഫിക്കേറ്റിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, അടുത്ത പോപ്പിന്‍റെ തരഞ്ഞെടുപ്പിനായി കാത്തിരിക്കുന്ന 'സെഡെ വെക്കന്‍റെ' കാലഘട്ടത്തിന്‍റെ തുടക്കവും ഇത് അടയാളപ്പെടുത്തുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com