റോഡിലൂടെ പോകാൻ ജനങ്ങള്‍ എന്തിനാണ് 150 രൂപ നൽകുന്നത്: സുപ്രീം കോടതി

12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി.
Why do people pay Rs 150 to travel on roads: Supreme Court

റോഡിലൂടെ പോകാൻ ജനങ്ങള്‍ എന്തിനാണ് 150 രൂപ നൽകുന്നത്: സുപ്രീം കോടതി

Updated on

ന്യൂഡൽഹി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അഥോറിറ്റിയുടെ അപ്പീൽ പരിഗണിക്കവേ, റോഡിലൂടെ യാത്ര ചെയ്യാൻ ജനങ്ങൾ എന്തിനാണ് 150 രൂപ നൽകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് നാലാഴ്ചത്തേക്ക് നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ കൺസ്ട്രക്ഷൻസും സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ഗതാഗത തടസങ്ങൾ ഉണ്ടായൽ എൻഎച്ച്എഐയോ കരാറുകാരോ പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com