എന്താണ് കാറുകളിലെ 'E' സ്റ്റിക്കർ?? | Video
കാറിലെ 'L' സ്റ്റിക്കർ നമുക്കറിയാം. എന്നാൽ 'E' സ്റ്റിക്കർ എന്താണെന്നറിയണ്ടേ? ഇന്ത്യയില്‍ ഒരു വാഹനം ഓടിക്കാന്‍ അംഗീകൃത ലൈസന്‍സ് വേണം. വണ്ടി ഓടിച്ച് പഠിക്കുന്നതിനിടെ ലേണേഴ്സ് ലൈസൻസ് എടുത്തവർ 'L' ബോർഡ് ഒട്ടിച്ചാണ് വാഹനങ്ങൾ ഓടിക്കാറ്. ആ വാഹനം ഡ്രൈവ് ചെയ്യുന്ന വ്യക്തി വാഹനം ഓടിക്കാന്‍ പഠിക്കുകയാണെന്നതാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. അതുപോലെ കാറുകളുടെ പിന്നിൽ 'ബേബി ഓണ്‍ ബോര്‍ഡ്' സ്റ്റിക്കറുകളും ഒട്ടിക്കാറുണ്ട്. കാറുകളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നവരാണ് ഈ സ്റ്റിക്കര്‍ പതിക്കുന്നത്. ഇതിന് നിയമപരമായ പ്രാബല്യമൊന്നുമില്ല. ഈ കാറുകള്‍ കാണുമ്പോള്‍ മറ്റ് ഡ്രൈവര്‍മാര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
സമാനമായ രീതിയിലാണ് 'E' സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കാറുള്ളത്. വളരെ ചുരുക്കമായാണ് ഇത് കണ്ടുവരുന്നതെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍ ഓടിക്കുന്ന കാറുകളിലാണ് 'E' സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. 'മുതിര്‍ന്നവര്‍' എന്ന് അര്‍ത്ഥമാക്കുന്ന 'എല്‍ഡര്‍ലി' എന്ന ഇംഗ്ലീഷ് വാക്കിനെയാണ് 'E' സൂചിപ്പിക്കുന്നത്. 'L' സ്റ്റിക്കര്‍ പോലെ തന്നെ, എല്ലാവര്‍ക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം വളര്‍ത്തുക എന്നതാണ് ഇതിന്‍റെയും ഉദ്ദേശ്യം. പ്രായമായ ഡ്രൈവര്‍മാരോട് ബഹുമാനത്തോടെ പെരുമാറണമെന്നതിന്‍റെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.