"ആരുടെ സമ്മർദം മൂലമാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയത്"; ചോദ്യം ചെയ്ത് കോൺഗ്രസ്

ഇന്ത്യൻ വ്യോമസേനാ മേധാവി മാർഷൽ എ.പി.സിങ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്സിലൂടെ കുറിപ്പ് പങ്കു വച്ചത്.
'Why stopped Operation Sindoor?' Congress asks Modi

"ആരുടെ സമ്മർദം മൂലമാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയത്"; ചോദ്യം ചെയ്ത് കോൺഗ്രസ്

Updated on

ന്യൂഡൽഹി: ആരുടെ സമ്മർദം മൂലമാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യ ആറ് പാക് ജെറ്റുകളെ തകർത്തിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി മാർഷൽ എ.പി.സിങ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്സിലൂടെ കുറിപ്പ് പങ്കു വച്ചത്.

ആരാണ് പ്രധാനമന്ത്രിയ്ക്കു മേൽ സമ്മർദം ചെലുത്തിയത്. എന്തു കൊണ്ടാണ് അദ്ദേഹം ഇത്ര പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം എക്സിൽ കുറിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്നാണ് നാവികസേനാ മേധാവി മാർഷൽ എ.പി. സിങ് വെളിപ്പെടുത്തി. ബംഗളൂരുവിൽ പതിനാറാമത് എയർ ചീഫ് മാർഷൻ എൽ എം കാത്രേ ലെക്ചറിൽ പങ്കെടുക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ.

പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും എ.പി. സിങ് പറഞ്ഞു. മേയ് 7ന് ഇന്ത്യ നടത്തിയ ആക്രമണത്തിനു മുൻപും അതിനു ശേഷവുമുള്ള ഉപഗ്രഹ ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ജാക്കബോബാദിൽ വച്ച് എഫ് 16 ജെറ്റഉകളും ഭോലാരിയിൽ വന്ന് മുന്നറിയിപ്പ് നൽകുന്ന വിമാനവുമാണ് തകർത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com