ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; 14കാരന് ദാരുണാന്ത്യം

രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം
Wild elephant attack in Gudalur 14 year old boy died

മിസ്ഹബ്

Updated on

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്‍റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

4 ദിവസം മുൻപ് ഒരു ആദിവാസി സ്ത്രീയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ നിരവധി ആക്രമണങ്ങൾ കഴിഞ്ഞ കുറേ നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com