വാൽപ്പാറയിൽ കാട്ടാന ആക്രമണം: ഒരു മരണം, 2 പേർക്ക് പരുക്ക്

സുഹൃത്തുക്കൾക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നു പോകുന്നവഴി കാട്ടാന ആക്രമിക്കുകയായിരുന്നു
വാൽപ്പാറയിൽ കാട്ടാന ആക്രമണം: ഒരു മരണം, 2 പേർക്ക് പരുക്ക്
Updated on

ചെന്നൈ: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നു പോകുന്നവഴി കാട്ടാന ആക്രമിക്കുകയായിരുന്നു. രവിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയൻ, രാമചന്ദ്രൻ എന്നിവർ ആനയെ കണ്ട് ഭയന്ന് ഓടികയായിരുന്നു. ഇതിനിടെ ഇവർക്കും പരുക്കേറ്റു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com