"പശുക്കളെ മോഷ്ട്ടിച്ചാൽ നടുറോഡിൽ വെടിവച്ചിടും"; കർണാടക മന്ത്രി

ഉത്തരകന്നഡ ജില്ലയിൽ പശു മോഷണം വർധിച്ചതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്
will order to shoot cow smugglers says karnataka minister mankal vaidya
മങ്കല സുബ്ബ വൈദ‍്യ
Updated on

ബംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവച്ചിടാൻ ഉത്തരവിടുമെന്ന് കർണാടക മന്ത്രി മങ്കല സുബ്ബ വൈദ‍്യ. ബിജെപിയുടെ കാലത്ത് പശുമോഷണം വ‍്യാപകമായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് ഭരണകാലത്ത് ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പശുക്കളെ മോഷ്ട്ടിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി.

'നമ്മൾ എല്ലാ ദിവസവും പശുവിൻ പാല് കുടിക്കുന്നു. നമ്മൾ വാത്സ‍ല‍്യത്തോടെയും സ്നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ട്ടിക്കുന്നവർ ആരായാലും അവർക്കെതിരേ നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ചിലപ്പോൾ തെറ്റായി തോന്നാം.

പക്ഷേ മോഷണം സംശയിക്കുന്നവരെ നടുറോഡിൽ വെടിവച്ചിടാൻ ഞാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പശുക്കളും പശു വളർത്തുന്നവരും കോൺഗ്രസ് ഭരണകാലത്ത് സുരക്ഷിതരായിരിക്കും'. മന്ത്രി പറഞ്ഞു. ഉത്തരകന്നഡ ജില്ലയിൽ പശു മോഷണം വർധിച്ചതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com