ധൃതി വേണ്ട, നോട്ടുകൾ മാറ്റിയെടുക്കാൻ 4 മാസം സമയമുണ്ട്: ആർബിഐ ഗവർണർ

ചെവ്വാഴ്ച മുതൽ നോട്ടുകൾ മാറ്റി നൽകാനും സ്വീകകരിക്കാനുമുള്ള നടപടികൾ എടുക്കണമെന്ന് ബാങ്കുകളോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു
ധൃതി വേണ്ട, നോട്ടുകൾ മാറ്റിയെടുക്കാൻ 4 മാസം സമയമുണ്ട്: ആർബിഐ ഗവർണർ
Updated on

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ ജനം തിരക്കു കൂട്ടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. സെപ്റ്റംബർ 30 ന് ശേഷവും 2000 ത്തിന്‍റെ നോട്ടുകൾ രാജ്യത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടായിരത്തിന്‍റെ നോട്ട് മാറ്റാനായി ആരും ധൃതിയിൽ പോകേണ്ട കാര്യമില്ല. സെപ്റ്റംബർ 30 വരെ നാലുമാസം മുന്നിലുണ്ട്. ഗൗരവത്തോടെ സമീപിക്കാൻ വേണ്ടിയാണ് സമയപരിധി നിസ്ചയിച്ചിരിക്കുന്നത്. ചെവ്വാഴ്ച മുതൽ നോട്ടുകൾ മാറ്റി നൽകാനും സ്വീകകരിക്കാനുമുള്ള നടപടികൾ എടുക്കണമെന്ന് ബാങ്കുകളോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000ത്തിന്‍റെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക രേഖയും പ്രത്യേക ഫോമും ആവശ്യമില്ലെന്നും എസ്ബിഐ വ്യക്തമാക്കി. ഒരു ദിവസം എത്ര തവണവേണമെങ്കിലും എസ്ബിഐ ശാഖകളിൽ നോട്ട് മാറ്റിയെടുക്കാം. അക്കൗണ്ട് ഉള്ളവർക്കു മാത്രമല്ല എല്ലാവർക്കും മാറ്റിയെടുക്കാം. 20000 രൂപ വരെ മൂല്യമുള്ള 2000 ത്തിന്‍റെ 10 നോട്ടുകൾ ഒറ്റതവണയായി മാറിയെടുക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com