രാജ്യവിരുദ്ധ പ്രവർത്തനം: ഭാര്യയുടെ പരാതിയിൽ യുവാവിനെതിരേ കേസ്

ഭർത്താവിന്‍റെ കൈയിൽ വ്യാജ ആധാർ, പാസ്പോർട്ട്, വിദ്യാഭ്യാസ രേഖകൾ കണ്ടെത്തിയതായി യുവതി
Woman accuses husband of anti-national acts, files complaint

രാജ്യവിരുദ്ധ പ്രവർത്തനം: ഭാര്യയുടെ പരാതിയിൽ യുവാവിനെതിരേ കേസ്

symbolic image
Updated on

മുസാഫർനഗർ: രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ചു ഭാര്യ നൽകിയ പരാതിയിൽ യുവാവിനെതിരേ യുപി പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിൽ ഷാംലി സ്വദേശി മനീഷ (33) നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഇന്തസാറിനെതിരേയാണു കോട്ട്‌വാലി പൊലീസ് കേസെടുത്തത്.

ഭർത്താവിന്‍റെ കൈയിൽ വ്യാജ ആധാർ, പാസ്പോർട്ട് തുടങ്ങിയവയും വിദ്യാഭ്യാസ രേഖകളുമുണ്ടെന്നാണു മനിഷയുടെ പരാതിയിൽ പറയുന്നത്. ഇവയെല്ലാം ഉപയോഗിച്ച് ഇയാൾ 'ദുരൂഹവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ' ഏർപ്പെടുന്നുണ്ടെന്നും മനീഷ അവകാശപ്പെട്ടു.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 336 (വ്യാജരേഖ ചമയ്ക്കൽ), 337 (കോടതിയുടെയോ പൊതുരേഖകളുടെയോ വ്യാജരേഖ ചമയ്ക്കൽ), 339 (വ്യാജരേഖകൾ കൈവശം വയ്ക്കൽ), 115 (സ്വമേധയാ ഉപദ്രവിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ഇന്‍റസാറിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് രാംസേവക് ഗൗതം പറഞ്ഞു. പരാതിയെത്തുടർന്ന് ഒളിവിൽപ്പോയ ഇന്തസാറിനു വേണ്ടി അന്വേഷണം തുടങ്ങിയെന്നും 2017ൽ വിവാഹിതരായ മനീഷ- ഇന്തസാർ ദമ്പതികൾക്ക് പത്തും എട്ടും വയസുള്ള 2 കുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com