കൊൽക്കത്ത ഇൻഡിഗോ വിമാനത്തില്‍ വ്യാജബോംബു ഭീഷണി; മലയാളി യുവതി അറസ്റ്റിൽ

കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ ബോർഡിങ് സമയം കഴിഞ്ഞതിനാൽ സുരക്ഷാ ജീവനക്കാർ യുവതിയെ തടഞ്ഞു. അകത്തേക്കു കടത്തു വിട്ടില്ല
കൊൽക്കത്ത ഇൻഡിഗോ വിമാനത്തില്‍ വ്യാജബോംബു ഭീഷണി; മലയാളി യുവതി അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ വച്ചാണ് സംഭവം. 

കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ ബോർഡിങ് സമയം കഴിഞ്ഞതിനാൽ സുരക്ഷാ ജീവനക്കാർ യുവതിയെ തടഞ്ഞു. അകത്തേക്കു കടത്തു വിട്ടില്ല. 

ഇതേതുടർന്ന് വിമാനത്തിൽ ബോംബുണ്ടെന്നു പറഞ്ഞ് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കോളറിൽ പിടിച്ച് അസഭ്യം പറയുകയുമായിരുന്നു. പിന്നീട് എയർപോർട്ട് ജീവനക്കാരെത്തി ഈ യുവതിയെ അറസ്റ്റുചെയ്തു നീക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com