ഇന്ത്യാഗേറ്റിന് മുൻപിൽ ബാത്ത് ടവ്വൽ ധരിച്ച് യുവതിയുടെ ഡാൻസ്

രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വിഡിയോ രണ്ട് മില്യണ്‍ പേരാണ് കണ്ടത്.
Woman dances in front of Indian Gate wearing bath towel
സന്നതി
Updated on

രാജ്യാന്തര പുരുഷ ദിനത്തിൽ ബാത്ത് ടവ്വൽ ധരിച്ച് ഇന്ത്യാഗേറ്റിന് മുൻപിൽ നൃത്ത ചെയ്ത യുവതിക്കെതിരെ പ്രതിഷേധം. കൊൽക്കത്ത സ്വദേശിയായ സന്നതി മിത്രയാണ് നൃത്തരംഗം ചിത്രീകരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് ‌‌ വയ്ക്കുകയും ചെയ്തത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ സന്നതി വെളുത്ത ടവ്വല്‍ മാത്രം ധരിച്ച് സൂപ്പര്‍ഹിറ്റ്ചിത്രം ഡിഡിഎൽജെയിലെ പാട്ടിനൊപ്പമാണ് യുവതി ഡാൻസ് കളിക്കുന്നത്. ഡാൻസിനിടയിൽ ടവ്വല്‍ പൂര്‍ണമായും അഴിക്കുന്നുമുണ്ട് യുവതി. ഇതിനെതിരെയാണ് രൂക്ഷ വിമർഷനം വന്നിരിക്കുന്നത്.

യുവതി ഡാൻസ് കളിക്കുന്നതിനിടയിൽ കുട്ടികള്‍ ഉള്‍പ്പടെ നിരവധി സന്ദര്‍ശകര്‍ സ്തബ്ധരായി നോക്കി നില്‍ക്കുന്നത് കാണാം. ധൈര്യവും, ദയയും സഹാനുഭൂതിയും കൊണ്ട് ഇനിയും അനേകരെ പ്രചോദിപ്പിക്കൂവെന്ന കുറിപ്പോടെയാണ് സന്നതി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്.

രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വിഡിയോ രണ്ട് മില്യണ്‍ പേരാണ് കണ്ടത്. ശ്രദ്ധ കിട്ടുന്നതിനായി ഇങ്ങനെ തരം താഴരുതെന്നായിരുന്നു ചിലരുടെ കമന്‍റ്. പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയതിന് കേസെടുക്കുകയാണ് വേണ്ടതെന്ന് മറ്റുചിലരും പറഞ്ഞിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com