ഭർത്താവ് കുരങ്ങെന്ന് വിളിച്ചു, യുവതി ആത്മഹത്യ ചെയ്തു

തനുവിന് മോഡലിങ്ങിൽ താൽപ്പര്യമുണ്ടായിരുന്നു
woman dies by suicide after husband calls her monkey

ഭർത്താവ് കുരങ്ങെന്ന് വിളിച്ചു, യുവതി ആത്മഹത്യ ചെയ്തു

Updated on

ലഖ്നൗ: ഭർത്താവ് കുരങ്ങെന്ന് വിളിച്ച് കളിയാക്കിയതിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവമുണ്ടായത്. ഇന്ദിരാനഗർ സ്വദേശിയായ തനു സിങ്ങാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

തനു ഭർത്താവ് രാഹുൽ ശ്രിവാസ്തവയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകിട്ട് ബന്ധുവിന്‍റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഇവർക്കൊപ്പം തനുവിന്‍റെ സഹോദരി അഞ്ജലിയും അവരുടെ മകനും ഉണ്ടായിരുന്നു. നാല് പേരും സംസാരിക്കുന്നിനിടെ രാഹുൽ തനുവിനെ തമാശയ്ക്ക് കുരങ്ങെന്ന് വിളിച്ചു എന്നാണ് അഞ്ജലി പറയുന്നത്. ഇതുകേട്ട് വിഷമത്തിലായ തനു മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.

വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ തനുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാല് വർഷം മുൻപാണ് തനുവും രാഹുലും വിവാഹിതരാവുന്നത്. ഇവർക്ക് കുട്ടികളില്ല. തനുവിന് മോഡലിങ്ങിൽ താൽപ്പര്യമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com