ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്: യുവതി അറസ്റ്റിൽ

അശ്രദ്ധമായി വാഹനമോടിക്കല്‍, അതിവേഗം ഉള്‍പ്പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരേ കേസെടുത്തിരിക്കുന്നത്
woman drives car over people sleeping outside their home in chennai
woman drives car over people sleeping outside their home in chennai

ചെന്നൈ: ഗൂഗിൾ മാപ്പിട്ട് തെറ്റായ വഴിയിൽ ഓടിച്ച കാറോടിച്ച് വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്. സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അശോക നഗറിന് സമീപം ഞായറാഴ്ചയാണ് സംഭവം.

മാരിയപ്പനെന്ന ആളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾ വീടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ പുറത്ത് കിടന്നുറങ്ങുകയായിരുന്നു. വഴിതെറ്റിയെത്തിയ കാർ ഇവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാലു സ്ത്രീകളുൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 7 പേരുടേയും കാലുകൾക്കാണ് പരുക്കേറ്റത്.

ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വൈശാലിയെന്നും ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് തെറ്റായ റൂട്ടിലൂടെ യാത്ര ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അശ്രദ്ധമായി വാഹനമോടിക്കല്‍, അതിവേഗം ഉള്‍പ്പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com