ചിരവയിൽ നിന്ന് ഷോക്കേറ്റ് 35കാരി മരിച്ചു; കേസെടുത്ത് പൊലീസ്

യുവതിയും കുടുംബവും നടത്തുന്ന ഹോട്ടലിലേക്കാവശ്യമായ തേങ്ങ ചിരവുന്നതിനിടെയായിരുന്നു അപകടം
woman electrocuted while using coconut scraping machine
ചിരവയിൽ നിന്ന് ഷോക്കേറ്റ് 35കാരി മരിച്ചു; കേസെടുത്ത് പൊലീസ്
Updated on

തിരുനെൽവേലി: തേങ്ങ ചിരവുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35കാരിയായ മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്. ദോശയ്ക്ക് ചമ്മന്തിക്കായി തേങ്ങ ചിരവുന്നതിനിടെ ഇലക്‌ട്രിക് ചിരവയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

യുവതിയും കുടുംബവും നടത്തുന്ന ഹോട്ടലിലേക്കാവശ്യമായ തേങ്ങ ചിരവുന്നതിനിടെയായിരുന്നു അപകടം. സംഭ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചതായാണ് വിവരം. യുവതിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ 35കാരിയുടെ ഭർത്താവിന്‍റെ പരാതിയിൽ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com