ഭർത്താവ് എസി വാങ്ങി കൊടുത്തില്ല; യുവതി ജീവനൊടുക്കി

സ്കൂൾകാലം മുതൽ പ്രണയത്തിലായിരുന്നു ഇരുവരും
woman found dead after husband denied ac

മോണിക്ക

Updated on

ചെന്നൈ: ഭർത്താവ് എസി വാങ്ങി കൊടുക്കാത്തതിന് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജി പൂണ്ടിയിലാണ് സംഭവമുണ്ടായത്. പുല്ലാരമ്പക്കം സ്വദേശിയായ മോണിക്കയാണ് ഭർത്താവ് ആകാശിന്‍റെ വീട്ടിൽ ജീവനൊടുക്കിയത്.

രണ്ട് വർഷം മുൻപാണ് പൂണ്ടി സ്വദേശിയായ ആകാശുമായി മോണിക്കയുടെ വിവാഹം നടക്കുന്നത്. സ്കൂൾകാലം മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. കുടുംബത്തിന്‍റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം.

തുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. അടുത്തിടെയായി വീട്ടിലെ ഓരോ കാര്യങ്ങൾ പറഞ്ഞ് ഇവർ വഴക്കിടുന്നത് പതിവായിരുന്നു. വേനൽ കനത്തതോടെ എസി വാങ്ങണമെന്ന് മോണിക്ക ആവശ്യപ്പെട്ടെങ്കിലും ആകാശ് തയാറായില്ല. ഇതും പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

വെള്ളിയാഴ്ച രാത്രി കടുത്ത ചൂടിനെ തുടർന്ന് ആകാശും മാതാപിതാക്കളും അനിയനും വീടിന്‍റെ ടെറസിലാണ് കിടന്നുറങ്ങിയത്. മോണിക ടെറസിൽ പോകാതെ വീടിനുള്ളിൽ തന്നെ കിടക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ആകാശ് മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ മോണിക്കയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. മൃതദേഹം തിരുവള്ളൂർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com