വ്യാജ ബലാത്സംഗ കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽ കഴിയണമെന്ന് കോടതി

5.88 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്
Woman gets jail for false rape testimony in UP
വ്യാജ ബലാത്സംഗ കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽ കഴിയണമെന്ന് കോടതിfile image

ലഖ്നൗ: ബലാത്സംഗ കേസിൽ തെറ്റായ മൊഴി നൽകിയ യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലെ കോടതിയാണ് ഇരുപത്തൊന്നുകാരിയെ 4 വർഷവും 6 മാസവും 8 ദിവസവും ജയിലിൽ കഴിയാൻ വിധിച്ചിരിക്കുന്നത്.

ബലാത്സംഗ കേസിലെ പ്രതിയായ യുവാവ് ജയിൽവാസം അനുഭവിച്ച അത്രയും തന്നെ കാലയളവ് യുവതിയും തടവ് ശിക്ഷ അനുഭവിക്കണമെന്നാണു കോടതി വിധി.

ഇതിനു പുറമേ 5.88 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി യുവതി തടവ് അനുഭവിക്കണം.

2019 ലാണ് തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് ബലാത്സംഗ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുകയും ജയിലിലടക്കുകയും ചെയ്തു. എന്നാൽ, കേസിലെ വിചാരണക്കിടെ യുവതി മൊഴി മാറ്റുകയായിരുന്നു.

ഇതോടെ തെറ്റായ മൊഴി നൽകിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐപിസി 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തു. യുവതിക്കെതിരേ കേസെടുത്ത കോടതി, യുവാവ് അനുഭവിച്ച അത്ര നാൾ തന്നെ യുവതിയും ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് വിധിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.