'വായടയ്ക്ക്, കരഞ്ഞാൽ അടികിട്ടും'; പ്രസവവേദനയിൽ കരയുന്ന മരുമകളെ പരിഹസിച്ച് ഭർതൃമാതാവ്, വിഡിയോ വൈറൽ|VIDEO

സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ വൻ വിമർശനമാണ് വിഡിയോയ്ക്ക് നേരെ ഉയരുന്നത്
woman mocking daughter-in-law in labour. video viral

'വായടയ്ക്ക്, കരഞ്ഞാൻ അടികിട്ടും'; പ്രസവവേദനയിൽ കരയുന്ന മരുമകളെ പരിഹസിച്ച് ഭർതൃമാതാവ്, വീഡിയോ വൈറൽ

Updated on

പ്രസവ വേദനയിൽ കരഞ്ഞു തളർന്നു കിടക്കുന്ന മരുമകളെ ചീത്തവിളിക്കുന്ന ഭർതൃമാതാവിന്‍റെ വീഡിയോ പുറത്ത്. ലേബർ റൂമിൽ കയറിയായിരുന്നു അമ്മായിയമ്മയുടെ ചീത്തവിളി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ നാസ് ആശുപത്രിയിൽ നിന്നുള്ളതാണ് വിഡിയോ. സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ വൻ വിമർശനമാണ് വിഡിയോയ്ക്ക് നേരെ ഉയരുന്നത്.

പ്രസവത്തിനായി കിടക്കുന്ന മരുകളുടെ അടുത്തു നിന്ന് നിർദേശങ്ങൾ നൽകുകയാണ് ഭർതൃമാതാവ്. ഉറക്കെ നിലവിളിക്കരുതെന്നും അമ്മയാകണമെങ്കിൽ ക്ഷമയോടെ ഇരിക്കണമെന്നുമാണ് ഇവർ പറയുന്നത്. ഇവർക്ക് ചുറ്റുമായി ബന്ധുക്കളും യുവതിയുടെ ഭർത്താവും നിൽക്കുന്നുണ്ട്. കരയാതെ വായടച്ച് ഇരിക്കാനും അല്ലെങ്കിൽ വാ അടിച്ചുപൊളിക്കുമെന്നുമാണ് ഇവർ പറയുന്നത്.

ഭാര്യയുടെ കൈ പിടിച്ച് അടുത്തു നിൽക്കുന്ന മകനോട് കൈ വിടാനും അമ്മ ആവശ്യപ്പെടുന്നുണ്ട്. മരുമകൾ കരയുന്നത് പരിഹാസ രൂപേണ അനുകരിച്ച് കാണിക്കുകയാണ് ഇവർ. ഇതെല്ലാം കണ്ട് ഭർത്താവും ചുറ്റും നിൽക്കുന്ന ബന്ധുക്കളും ചിരിക്കുന്നതും വിഡിയോയിൽ കാണാം. ചിരിച്ചുകൊണ്ടാണ് യുവതി ഭർതൃമാതാവിന്‍റെ ചീത്ത വിളി കേൾക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് വിഡിയോയ്ക്ക് നേരെ ഉയരുന്നത്. ഒപ്പം നിന്ന് ആശ്വസിപ്പിക്കുന്നതിനു പകരം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് പലരുടേയും ചോദ്യം. അമ്മയുടെ പെരുമാറ്റം ചിരിച്ചുകൊണ്ട് കേട്ട് നിൽക്കുന്ന ഭർത്താവിന് നേരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com