
ഫേസ്ബുക്ക് ലൈവിട്ട് യുവതിയുടെ ആത്മഹത്യ; മരണശേഷവും ലൈവ് തുടർന്നത് ഒരു മണിക്കൂറോളം!
representative image
ഷിംല: ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്ത് യുവതി. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ല സ്വദേശിയായ 20 കാരിയാണ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം തൂങ്ങിമരിച്ചത്. സുബത്തു കന്‍റോൺമെന്‍റിനോട് ചേർന്നുള്ള ഷാദിയാന പഞ്ചായത്തിലെ ഓൾഗി ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരത്തേടെയായിരുന്നു സംഭവം. ഈ സമയം, വീട്ടിലുള്ളവർ തൊട്ടടുത്ത മാർക്കറ്റിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് അറിയിച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. ലൈവ് പോയതിനാല്‍ ആത്മഹത്യ വിവരം പെട്ടന്ന് തന്നെ നാട്ടുകാരറിഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സംഘം സ്ഥലത്തെത്തിയതായും എന്നാൽ അപ്പോഴെക്കും യുവതി മരിച്ചിരുന്നതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പർവാനോ മെഹർ പൻവാർ പറഞ്ഞു. യുവതി ആത്മഹത്യചെയ്യാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി മരിച്ചതിന് ശേഷവും ഏകദേശം ഒരുമണിക്കൂറോളം ലൈവ് തുടര്‍ന്നുവെന്നാണ് വിവരം.