താനെ: നവി മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തി മലയാളി വനിതയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത്തഞ്ചുകാരി കനകമ്മയാണ് (55) മഹാരാഷ്‌ട്ര പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയൽ സേന അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ രക്ഷപെടുത്തി. ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി അറിഞ്ഞു പൊലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു. ബേലാപുർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.