മകന്‍റെ ഫീസടയ്ക്കാൻ പണമില്ല; നഷ്ടപരിഹാര തുക ലഭിക്കുമെന്ന് കരുതി 45 കാരി ബസിനുമുന്നിൽ ചാടി (Video)

ഇതേ ദിവസം ഇവർ ആദ്യം മറ്റൊരു ബസിനു മുന്നിലേക്ക് ചാടാനും ശ്രമം നടത്തിയിരുന്നു
സിസിടിവി ദൃശ്യങ്ങൾ
സിസിടിവി ദൃശ്യങ്ങൾ

മകന്‍റെ കോളജ് ഫീസ് അടക്കാൻ വേറെ വഴികളില്ലാത്തതിനാൽ തമിഴ്നാട്ടിൽ 45 കാരി ബസിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വാഹനപകടത്തിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുക ഉപയോഗിച്ച് മകന്‍റെ വീസ് അടയ്ക്കാമെന്ന് കുരുതിയാണ് യുവതി ഈ കൊടുംകൈ ചെയ്തതെന്നാണ് റിപ്പോർട്ട്.

സേലത്ത് കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ മാസം ജൂൺ 28നാണ് ഇവർ ബസിനു മുന്നിലേക്ക് ചാടിയത്. റോഡപകടത്തിൽ മരിച്ചാൽ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുമെന്ന് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇതേ ദിവസം ഇവർ ആദ്യം ഇവർ മറ്റൊരു ബസിനു മുന്നിലേക്ക് ചാടാനും ശ്രമം നടത്തിയിരുന്ന പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ബസിനു പകരം ഇരുചക്രവാഹനമാണ് ഇവരെ ഇടിച്ചത്. തുടർന്ന് റോഡ് മുറിച്ചു കടന്ന ശേഷം ഓടുന്ന ബസിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകന്‍റെ കോളെജ് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ വലിയ മനോവിഷമത്തിലായിരുന്നു പപ്പാത്തി. ഭർത്താവുമായി വേർപ്പിരിഞ്ഞ ഇവർ കഴിഞ്ഞ് 15 വർഷത്തോളമായി ഒറ്റയ്ക്കാണ് മകനെ വളർത്തുന്നത്.

Trending

No stories found.

Latest News

No stories found.