
ബീഹാർ: പാറ്റനയിൽ നിന്നും വളരെ വിവാദമായ ഒരു കേസാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2 കുട്ടികളുടെ അമ്മയായ യുവതി ഭർത്താവിന്‍റെ അനിയത്തിയെ വിവാഹം കഴിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ താമസിക്കുന്നത്. മകളെ തട്ടിക്കൊണ്ടുപോയി എന്ന അമ്മായിഅമ്മയുടെ പരാതിയിലാണ് അന്വേഷണം.
ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ റോസെരയിലാണ് സംഭവം. 32 കാരിയായ ശുക്ലാദേവിയാണ് ഭർത്താവിന്‍റെ സഹാദരിയായ 18-കാരി സോണി ദേവിയാണ് വിവാഹം കഴിച്ചത്. 10 വർഷം മുന്‍പാണ് പ്രമോദ് ദാസ് ശുക്ലാദേവിയെ വിവാഹം കഴിച്ചത്. ഇരുവർക്കും 2 മക്കളുമുണ്ട്. എന്നാൽ 6 മാസങ്ങൾക്ക് മുന്‍പ് ഇവർ ഭർത്താവിന്‍റെ സഹോദരിടെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ ഭാര്യഭർത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശനങ്ങളുടെ തുടക്കം.
ഇരുവരും ആചാരങ്ങളേയും സംസ്കാരാത്തേയും വെല്ലുവിളിക്കുകയാണെന്നാണ് കുടുംബാംഗങ്ങളുടെ ആക്ഷേരം. എന്നാൽ ഇരുവരുടേയും വിവാഹത്തിൽ തനിക്ക് എതിർപ്പുകളില്ലെന്നാണ് ഇവരുടെ ഭർത്താവ് പ്രമോദ് ദാസ് പറയുന്നത്. തന്‍റെ ഭാര്യ അനുജത്തിയുമായി പ്രണയത്തിലായി പിന്നീട് ഇരുവരും ഒരുമിച്ച്ല താമസിക്കാന്‍ തുടങ്ങി. വിവാഹ ശേഷം തന്‍റെ ഭാര്യ ശുക്ല സ്വന്തം പേര് സൂരജ് കുമാർ എന്നാക്കുകയും മുടി വെട്ടിയൊതുക്കി ആണുങ്ങളെ പോലെ വസ്ത്രം ധരിക്കാനും തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
വിവാഹത്തിന് ശേഷം ഇവർ ലിംഗമാറ്റം നടത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹ വാർത്ത സൂമൂഹത്തിൽ അമ്മായിഅമ്മയ്ക്ക് ചീത്തപേരുണ്ടാക്കിയതിനെ തുടർന്ന് മകളെ ഇവർ ബലം പ്രയോഗിച്ച് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ വനിത ഇന്‍സ്പെക്‌ടർ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികലൽ സ്വീകരിക്കുമെന്നും റോസരെ പൊലീസ് ഇന്‍സ്പെക്‌ടർ അറിയിച്ചു.