വനിതാ ദിനം; വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

വനിത ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്
വനിതാ ദിനം; വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

തെലങ്കാന: ലോകവനിതാ ദിനമായ മാർച്ച് 8 ന് എല്ലാ വനിതാ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. ഇത് സംബന്ധിച്ച ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവ് ചീഫ് സെക്രട്ടറി എ.ശാന്തി കുമാരി ഒപ്പുവച്ചു. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വനിതാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വനിതകളുടെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കാനായുള്ള പരിപാടികൾക്കാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതകളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എൻജിഒകളിലേയും പങ്കാളിത്വം പരിപാടിയിൽ ഉറപ്പു വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com