വനിതാ സംവരണ ബിൽ: പ്രാബല്യം, കാലാവധി... | അറിയേണ്ടതെല്ലാം

രാജ്യത്തെ ആകെ സംസ്ഥാനങ്ങളിൽ പകുതിയെങ്കിലും അംഗീകരിച്ചാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ചില ഭരണഘടനാ വിദഗ്ധർ
വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
Updated on
  1. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യ ബിൽ, നാരീശക്തി വന്ദൻ അധിനിയം, പാർലമെന്‍റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം വ്യവസ്ഥ ചെയ്യുന്നു.

  2. ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയാലും, മണ്ഡല പുനർനിർണയത്തിനു ശേഷം മാത്രമേ പ്രാബല്യത്തിൽ വരൂ.

  3. 2024ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകില്ല.

  4. 2026ൽ നടക്കുന്ന സെൻസസിനു ശേഷം മാത്രമേ അടുത്ത മണ്ഡല പുനർനിർണയം സാധ്യമാകൂ.

  5. സംസ്ഥാനങ്ങളുടെ അധികാരത്തെ കൂടി ബാധിക്കുന്ന ഭേദഗതി ആയതിനാൽ, രാജ്യത്തെ ആകെ സംസ്ഥാനങ്ങളിൽ പകുതിയെങ്കിലും അംഗീകരിച്ചാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ചില ഭരണഘടനാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

  6. ബിൽ നിയമമാകുന്നതോടെ, പാർലമെന്‍റിലും നിയമസഭകളിലുമുള്ള പട്ടികജാതി - പട്ടികവർഗ സംവരണം ഇല്ലാതാകുകയും, 33 ശതമാനം വനിതാ സംവരണത്തിനുള്ളിൽ മാത്രമായി ഇത് ഉൾപ്പെടുത്തുകയും ചെയ്യും. ഫലത്തിൽ, പട്ടികജാതി - പട്ടികവർഗ സംവരണ മണ്ഡലങ്ങൾ സ്ത്രീകൾക്കു മാത്രമായി പരിമിതപ്പെടും.

  7. ബിൽ നിയമമായാൽ 15 വർഷത്തേക്കായിരിക്കും പ്രാബല്യം. അതിനു ശേഷം ആവശ്യമെങ്കിൽ കാലാവധി നീട്ടാം.

  8. നിലവിൽ 82 വനിതാ അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. സഭയിലെ അംഗസംഖ്യ ഇതേ നിലയിൽ തുടർന്നാൽ ഇവരുടെ എണ്ണം 181 ആയി വർധിക്കും.

  9. സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങൾ ഓരോ മണ്ഡല പുനർനിർണയത്തിനു ശേഷവും മാറ്റും.

  10. സമാനമായ ബിൽ 2010ൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടി അടക്കമുള്ളവരുടെ കടുത്ത എതിർപ്പ് കാരണം ലോക്‌സഭയിൽ പരിഗണനയ്ക്കെടുക്കാൻ പോലും സാധിച്ചില്ല. തുടർന്ന് ബിൽ കാലഹരണപ്പെട്ടു പോകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com