'ഇന്ത്യയുടെ പാർലമെന്‍റി'ലെ ആദ്യ നിയമനിർമാണം; വനിതാ സംവരണബിൽ ലോക്സഭയില്‍ അവതരിപ്പിക്കും

പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്‍റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി
New parliament
New parliament

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ നോക്കികാണുന്ന വനിതാ ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും. പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായാണ് വനിതാ ബിൽ എത്തുന്നത്. ചൊവ്വാഴ്ചത്തെ അജൻജയിൽ ഈ ബില്ലും ഉൾപ്പെടുത്തി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാവും ബിൽ അവതരിപ്പിക്കുക.

തുടർന്ന് ബില്ലിനുമേൽ രണ്ടു ദിസവം ചർച്ച നടത്തും. ബുധനാഴ്ച ബിൽ പാസാക്കി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍.

അതേസമയം, പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്‍റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇനി പുതിയ പാർലമെന്‍റെന്ന പ്രയോഗം ആവശ്യമില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇന്നുമുതൽ പാർലമെന്‍റ് സമ്മേളനങ്ങൾ ഈ മന്ദിരത്തിലാവും നടക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com