കുറ്റവാളിയല്ല, രാജി വയ്ക്കില്ല അന്വേഷണവുമായി സഹകരിക്കും: ബ്രിജ് ഭൂഷൺ

പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ താരങ്ങൾക്കു പിന്തുണയുമായി സമരപ്പന്തലിൽ എത്തിയിരുന്നു
കുറ്റവാളിയല്ല, രാജി വയ്ക്കില്ല അന്വേഷണവുമായി സഹകരിക്കും: ബ്രിജ് ഭൂഷൺ
Updated on

ഡൽഹി : സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു വെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബിജ് ഭൂഷൺ. ഇന്നലെ വൈകീട്ടോടെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമവും, പരാതിക്കാരിൽ ഒരാൾക്ക് പ്രായപൂർത്തി യാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയാണു കേസ്.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുടെ ആവശ്യം സ്ഥിരമായി മാറിക്കൊണ്ടി രിക്കുകയാണെന്നു ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ആദ്യം രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഒരു കുറ്റവാളിയെ പോലെ രാജിവച്ചൊഴിയാൻ തയാറല്ല, അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്, ബ്രിജ് ഭൂഷൺ വ്യക്തമാക്കി.

അതേസമയം ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം തുടരുകയാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ താരങ്ങൾക്കു പിന്തുണയുമായി സമരപ്പന്തലിൽ എത്തിയിരുന്നു. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഗുസ്തിതാരങ്ങളുടെ സമരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com