ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകൾക്ക് കനത്ത ജീവനാംശം അവകാശപ്പെടാനാവില്ല: ഹൈക്കോടതി

നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനുശേഷം അത വസാനിപ്പിക്കുകയായിരുന്നു.
ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകൾക്ക് കനത്ത ജീവനാംശം അവകാശപ്പെടാനാവില്ല: ഹൈക്കോടതി
Updated on

ബംഗളൂരു: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകൾക്ക് വിവാഹ മോചനത്തിൽ ഭർത്താവിൽ നിന്നു കനത്ത ജീവനാംശവും നാഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി വിധി.

ജോലി ചെയ്യാന്‍ ശേഷിയുള്ളവർ അത് കളഞ്ഞ് വീട്ടിലിരുന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ജീവിക്കാനുള്ള പണം മാത്രമേ അനുവദിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

വിവാഹ മോചന കേസിൽ കീഴ്‌ക്കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം. നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനുശേഷം അതു രാജി വയ്ക്കുകയായിരുന്നു.

വിവാഹത്തിനു ശേഷം ഒരുമിച്ചു മുന്നോട്ടുപോകാനാവാത്തതിനാൽ വിവാഹ മോചനം തേടിയ ഇവർ ജീവനാശമായി പ്രതിമാസം 10,000 രൂപ ജീവനാംശവും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ആവശ്യപ്പെട്ടത്. കീഴ്‌ക്കോടതി ജീവനാംശമായി പ്രതിമാസം 5,000 രൂപയും നഷ്ടപരിഹാരമായിം 2 ലക്ഷം രൂപയും അനുവദിച്ചു. ഇത് ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com