"സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത‍്യൻ നടപടിയിൽ ഇടപെടില്ല": ലോക ബാങ്ക് പ്രസിഡന്‍റ്

ഇരു രാജ‍്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര പ്രശ്നത്തിൽ ലോക ബാങ്ക് ഇടപെടില്ലെന്ന് പ്രസിഡന്‍റ് അജയ് ബംഗ വ‍്യക്തമാക്കി
world bank president says will not interefere in india move to suspend indus river treaty

അജയ് ബംഗ

Updated on

ന‍്യൂഡൽഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത‍്യൻ നടപടിയിൽ ഇടപെടില്ലെന്ന് ലോക ബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ. ഇരു രാജ‍്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര പ്രശ്നത്തിൽ ലോക ബാങ്ക് ഇടപെടില്ലെന്നും സിന്ധു നദീജല ഉടമ്പടിയിൽ ലോക ബാങ്ക് ഒരു സഹായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക ബാങ്ക് പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹാരം കാണുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ‍്യാഴാഴ്ച പ്രധാമന്ത്രിയുമായി അജയ് ബംഗ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

അതേസമയം പാക്കിസ്ഥാനുമായുള്ള ജലയുദ്ധം തുടരുകയാണ് ഇന്ത‍്യ. ചെനാബ് നദിയിലെ രണ്ടു അണക്കെട്ടുകളും ബഗ്ലിഹാർ അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടു.

ജമ്മു കശ്മീരിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര‍്യം കണക്കിലെടുത്ത് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് അണക്കെട്ട് തുറന്നു വിട്ടതെന്നാണ് അധികൃതർ വ‍്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com