മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ; ഒളിയമ്പുമായി ട്രുഡോ

തായ്‌വാൻ ആശംസ നേർന്നതിനെതിരേ ചൈന
World Leaders Congratulate PM Modi On Winning 3rd Term
മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ; ഒളിയമ്പുമായി ട്രുഡോ

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തു മൂന്നാമൂഴം ലഭിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ലോകനേതാക്കൾ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റൺ അൽബനീസ്, ഫിലിപ്പീൻസ് പ്രസിഡന്‍റ് ബോങ്ബോങ് മാർക്കോസ്, ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ തുടങ്ങിയവർ മോദിക്ക് ആശംസ നേർന്നു.

മനുഷ്യാവകാശങ്ങളുടെയും വൈവിധ്യത്തിന്‍റെയും നിയമവാഴ്ചയുടെയും അടിത്തറയിലൂന്നി ഉഭയകകക്ഷി ബന്ധം ശക്തമാക്കാമെന്ന ഒളിയമ്പെയ്താണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ആശംസ നേർന്നത്. എന്നാൽ, ഇതിനെതിരേ ക്യാനഡയിൽ നിന്നു തന്നെ രൂക്ഷ വിമർശനമുയർന്നു. ആദ്യം സ്വന്തം രാജ്യത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് ട്രുഡോയ്ക്ക് കനേഡിയൻ പൗരന്മാരുടെ ഉപദേശം.

അതേസമയം, തായ്‌വാൻ പ്രസിഡന്‍റ് ലായ് ഷിങ് തെ, മോദിക്ക് ആശംസ നേർന്നതിനെതിരേ ചൈന രംഗത്തെത്തി. ഉഭയകക്ഷി ബന്ധം ശക്തമാക്കാമെന്നും ഇന്ത്യ- പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഒരുമിച്ചു പ്രവർത്തിക്കാമെന്നും തായ്‌വാൻ പ്രസിഡന്‍റ് പറഞ്ഞിരുന്നു. മറുപടി സന്ദേശത്തിൽ മോദി അനുകൂല പ്രതികരണം നടത്തി. എന്നാൽ, തായ്‌വാനും തങ്ങളുടെ ഭാഗമാണെന്ന് ആവർത്തിച്ച ചൈന അവരുമായി മറ്റു രാജ്യങ്ങൾ നേരിട്ട് നയതന്ത്രബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നു കൂട്ടിച്ചേർത്തു. മൂന്നാമൂഴം നേടിയ മോദിയെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇതേവരെ അഭിനന്ദിച്ചിട്ടില്ല. എന്നാൽ, ഡൽഹിയിലെ ചൈനീസ് അംബാസഡർ മോദിക്ക് ആശംസ നേർന്നിരുന്നു.

Trending

No stories found.

Latest News

No stories found.