
ഹുബ്ബാലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയ്ൽവേ പ്ലാറ്റ്ഫോം കർണാടകയിലെ ഹുബ്ബാലി ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷനിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാറ്റ്ഫോമിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന നിലയിൽ ഹുബ്ബാലി ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷൻ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്.
ഒന്നര കിലോമീറ്ററാണു പ്ലാറ്റ്ഫോമിന്‍റെ നീളം. 2021-ലാണു പുതിയ പ്ലാറ്റ്ഫോമിന്‍റെ നിർമാണം ആരംഭിച്ചത്. 20 കോടി രൂപയിലധികം മുതൽമുടക്കിലായിരുന്നു പ്ലാറ്റ്ഫോം നിർമാണം. ഈ പാതയിലെ ഗതാഗതം സുഗമമാക്കാൻ പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങുന്നതോടെ സാധിക്കും. പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കാനുള്ള സ്ഥലം ഹുബ്ബാലി സ്റ്റേഷനിൽ ഉണ്ടാിയരുന്നില്ല. അതുകൊണ്ടാണു നിലവിലുള്ള പ്ലാറ്റ്ഫോമിന്‍റെ നീളം കൂട്ടാൻ തീരുമാനിച്ചത്.