കേസ് പിൻവലിക്കാൻ സമ്മർദ്ദം, പണം വാഗ്ദാനം ചെയ്യുന്നു: ആരോപണവുമായി ഗുസ്തിതാരങ്ങൾ

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നിരവധി ഗുസ്തിതാരങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്
കേസ് പിൻവലിക്കാൻ സമ്മർദ്ദം, പണം വാഗ്ദാനം ചെയ്യുന്നു: ആരോപണവുമായി ഗുസ്തിതാരങ്ങൾ
Updated on

ഡൽഹി : ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ കേസ് പിൻവലിക്കാൻ പരാതി നൽകിയവർക്കു മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നു സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ. ബ്രിജ് ഭൂഷണിനെതിരെ ഏഴോളം വനിതാ ഗുസ്തിതാരങ്ങളാണു ലൈംഗികാരോപണം ഉന്നയിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു. ഇവർക്കുമേൽ പരാതി പിൻവലിക്കാൻ സമർദ്ദമുണ്ട്. പലരുടെയും വീട്ടിൽ പണം വാഗ്ദാനം ചെയ്ത് ഫെഡറേഷൻ അധികൃതർ എത്തിയിരുന്നുവെന്നും ഗുസ്തിതാരമായ ബജ്‌രംഗ് പുനിയ പറഞ്ഞു.

പരാതി പറഞ്ഞവരുടെ പേരുകൾ എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നും പുനിയ വ്യക്തമാക്കി. ലൈംഗികാരോ പണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്നാണു ഗുസ്തിതാരങ്ങളുടെ ആരോപണം. അതേസമയം ബ്രിജ് ഭൂഷണിനെതിരായ കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം ജന്തർമന്ദറിൽ തുടരുകയാണ്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതു വരെ സമരം തുടരാനാണു തീരുമാനം. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നിരവധി ഗുസ്തിതാരങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com