ഐപിഎൽ വേദിക്കു മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം പുതിയ തലത്തിലേക്ക്
ഐപിഎൽ വേദിക്കു മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം
Updated on

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ഐപിഎൽ വേദിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം നടക്കുന്ന സമയത്താണ് അരുൺ ജയ്റ്റ്‌ലി (ഫിറോസ് ഷാ കോട്‌ല) സ്റ്റേഡിയത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഐപിഎൽ മത്സരം കാണാനാണ് തങ്ങളെത്തിയതെന്നും, ടിക്കറ്റുകളുണ്ടായിരുന്നിട്ടും പൊലീസ് അകത്തേക്കു കടത്തി വിട്ടില്ലെന്നും താരങ്ങൾ പറഞ്ഞു. വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, ബ്രിജ് ഭൂഷണെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ താരങ്ങളുടെ കൈയിലുണ്ടായിരുന്നെന്നും, സുരക്ഷ മുൻനിർത്തിയാണ് ഇവർക്ക് പ്രവേശനാനുമതി നിഷേധിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. ഇവരുടെ പക്കലുണ്ടായിരുന്ന പ്ലക്കാർഡുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com