ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ്; ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന 18 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

ബ്രിജ് ഭൂഷന്‍റെ വിശ്വസ്ഥനായ സഞ്ജയ്‌ കുമാർ സിംഗ് ആണ് അധ്യക്ഷ സ്ഥാനാർഥി
Brij Bhushan Sharan Singh
Brij Bhushan Sharan Singh
Updated on

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ മത്സക്കാൻ മുൻ ചെയർമാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവരും നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്രിജ് ഭൂഷനെ പിന്തുണയ്ക്കുന്ന 18 പേരാണ് പത്രിക സമർപ്പിച്ചത്. ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട ബ്രിജ് ഭൂഷന്‍റെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കരുതെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കുടുംബക്കാർക്ക് പകരം അനുയായികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ആഗസ്റ്റ് 12 നാണ് തെരഞ്ഞെടുപ്പ്.

ബ്രിജ് ഭൂഷന്‍റെ വിശ്വസ്ഥനായ സഞ്ജയ്‌ കുമാർ സിംഗ് ആണ് അധ്യക്ഷ സ്ഥാനാർഥി. 6 പേർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും 7 പേർ എക്സിക്യൂട്ടിവ് മെമ്പർ സ്ഥാനത്തേക്കും രണ്ട് പേർ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും ഓരോ ആൾക്കാർ വീതം സെക്രട്ടറി ജനറൽ, ട്രഷറർ പോസ്റ്റിലേക്കുമാണ് മത്സരിക്കുക.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ് ഭൂഷണ് ജാമ്യം ലഭിച്ചിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ സസ്പെൻഷനിലായ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com