ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നിയുക്ത അമെരിക്കൻ അംബാസിഡർ സെർജിയോ ഗോർ

താരിഫ് തർക്കങ്ങൾ കത്തി നിൽക്കുന്ന സന്ദർഭത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
US Ambassador-designate Sergio Gore meets Jaishankar

ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നിയുക്ത അമെരിക്കൻ അംബാസിഡർ സെർജിയോ ഗോർ

file photo

Updated on

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നിയുക്ത അമെരിക്കൻ അംബാസിഡർ സെർജിയോ ഗോർ. താരിഫ് തർക്കങ്ങൾ കത്തി നിൽക്കുന്ന സന്ദർഭത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഡൽഹിയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും അമെരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. പുതിയ ഉത്തരവാദിത്തത്തിൽ ഗോറിന് ജയശങ്കർ എല്ലാ ആശംസകളും നേർന്നു.

യുഎസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിൾ.ജെ. റിഗാസിന് ഒപ്പമാണ് സെനറ്റ് സ്ഥിരീകരണത്തിനു ശേഷം ഇന്ത്യയിലെ യുഎസ് പ്രതിനിധിയായി നിയമിതനായ ഗോർ ആറു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയത്. പ്രതിരോധ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുക എന്ന് ഗോർ വ്യക്തമാക്കി. ഔദ്യോഗിക നിയമനവും സ്ഥാനപത്രം സമർപ്പിക്കലും പിന്നീട് നടക്കുമെന്ന് യുഎസ് എംബസി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com