വൈ.എസ്. ശർമിള ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷ

സഹോദരീ സഹോദരന്മാർ പരസ്പരം ഇരു ചേരികളിൽ പോരാടുന്നതിനാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
വൈ.എസ്. ശർമിള
വൈ.എസ്. ശർമിള
Updated on

ന്യൂഡൽഹി: വൈ. എസ്. ശർമിളയെ ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിച്ചു. വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ മകളുമായ ശർമിള ജനുവരി നാലിനാണ് കോൺഗ്രസിൽ ചേർന്നത്. അവരുടെ നേതൃത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിൽ ലയിച്ചു. അതിനു പിന്നാലെയാണ് പുതിയ പദവിയും കോൺഗ്രസ് നൽകിയിരിക്കുന്നത്.

ശർമിള കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷ ആയതോടെ സഹോദരീ സഹോദരന്മാർ പരസ്പരം ഇരു ചേരികളിൽ പോരാടുന്നതിനാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

നിലവിൽ പിസിസി പ്രസിഡന്‍റായ ഗിഡുഗു രുദ്ര രാജുവിലെ വർക്കിങ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്. ഗിഡുഗു രുദ്ര രാജു അധികാരമേറ്റിട്ട് 13 മാസമേ പൂർത്തിയായിട്ടുള്ളൂ. സാധാരണയായി രണ്ടു വർഷമാണ് പിസിസി പ്രസിഡന്‍റിന്‍റെ നിയമന കാലാവധി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com