
യമുന നദി കരകവിഞ്ഞു; ഡൽഹിയിൽ പ്രളയ സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യമുന നദി കരകവിഞ്ഞൊഴുകി. യമുനയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളിലായതായി അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കം പോലുള്ള സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിന് സമാനമായ സാഹചര്യത്തിന് സാധ്യതയുണ്ടെന്നും ആളുകൾ മുൻ കരുതലുകൾ എടുക്കണമെന്നും മുന്നറിയിപ്പിണ്ട്.