

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ലെന്ന് യശോധര രാജെ സിന്ധ്യ. ബിജെപി നേതൃത്വത്തിനാണ് ഇതു സംബന്ധിച്ച കത്ത് യശോധര രാജെ സിന്ധ്യ അയച്ചത്. ആരോഗ്യ പ്രശ്നങ്ങളാൽ മത്സരിക്കാനില്ലെന്നാണ് നേതൃത്വത്തിന് അയച്ച കത്തിൽ പറയുന്നത്.
യശോധര രാജെ സിന്ധ്യക്ക് നാലു തവണ കൊവിഡ് ബാധിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ യശോധര രാജെ സിന്ധ്യ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി.ഡി. ശർമ പറഞ്ഞു.
ഇതിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ കേന്ദ്രമന്ത്രിയും യശോധര രാജെ സിന്ധ്യയുടെ അനന്തരവനുമായ ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാന തലത്തിലേക്ക് മാറാനുള്ള സാധ്യതയും ഉയർന്നു വരുന്നുണ്ട്. യശോധരയുടെ മണ്ഡലമായ ശിവ്പുരി, ബാമോരി, കോലാരസ് എന്നിവിടങ്ങളില്‍ ഒന്നിൽ നിന്നാകും ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ചേക്കുക രീതിയിലുള്ള അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്.