National
മാലിന്യങ്ങൾ ഉയർന്നു പറന്നു, ലാൻഡ് ചെയ്യാനാവാതെ വട്ടമിട്ട് പറന്ന് യെഡിയൂരപ്പയുടെ ഹെലികോപ്റ്റർ (വീഡിയോ)
ബിജെപിയുടെ വിജയ് സങ്കൽപ് ജാഥയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു യെഡിയൂരപ്പ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ (b s yediyurappa) സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലാരിഴക്ക് രക്ഷപെട്ടു. ലാൻഡിങ്ങിന് ശ്രമിക്കവെ ഹെലിപാഡിലെ ചവറുകൾ പറന്ന് അന്തരീക്ഷത്തിൽ പൊടി മൂടിയതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്.
കലബുർഗിയിലെ ജെവാർഗിയിലാണ് സംഭവം. ബിജെപിയുടെ വിജയ് സങ്കൽപ് ജാഥയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു യെഡിയൂരപ്പ (b s yediyurappa). നേതാക്കളുടെ യാത്രാ സൗകര്യത്തിന് വേണ്ടി താൽക്കാലികമായി ഹെലിപാഡുകൾ നിർമിച്ചിരുന്നു. ഇവിടെ എത്തി യെഡിയൂരപ്പയുടെ (b s yediyurappa) ഹെലികോപ്റ്റർ ലാന്‍റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മാലിന്യങ്ങൾ ഉയർന്നു പറന്നത്. തുടർന്ന് ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറന്നു, തുടർന്ന് പ്ലാസ്റ്റിക് ഷീറ്റുകൾ ഹെലിപാഡിൽ വിരിച്ചതിനു ശേഷമാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനായത്.