ആതിഖ് അഹമ്മദിൽ നിന്നു കണ്ടുകെട്ടിയ ഭൂമിയിൽ 76 ഫ്ലാറ്റുകൾ; താക്കോൽ കൈമാറി യോഗി

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിക്കു കീഴിലാണ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്
ആതിഖ് അഹമ്മദിൽ നിന്നു കണ്ടുകെട്ടിയ ഭൂമിയിൽ 76 ഫ്ലാറ്റുകൾ;  താക്കോൽ കൈമാറി യോഗി
Updated on

ന്യൂഡൽഹി: ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിൽ നിന്നു കണ്ടുകെട്ടിയ ഭൂമിയിൽ പാവങ്ങൾക്കായി സർക്കാർ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 76 ഫ്ലാറ്റുകളുടെ താക്കോൽദാനമാണ് നടത്തിയത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിക്കു കീഴിലാണ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്.

'2017 മു മുമ്പ് ഏത് മാഫിയയ്ക്കും ബിസിനസ്കാരുടെയും പാവങ്ങളുടെയും എന്തിന് സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി പിടിച്ചെടുക്കാൻ കഴിയുമായിരുന്ന സംസ്ഥാനമായിരുന്നു യുപി. അന്ന് നിസ്സഹായതോടെ നോക്കി നിന്ന പാവപ്പെട്ടവർക്ക് മാഫിയകൾ പിടിച്ചെടുത്ത അതേ ഭൂമിയിൽ വീടുകൾ നിർമിച്ച് നൽകാൻ സർക്കാരിനായി. ഇത് വലിയൊരു നേട്ടമാണ്.'- ചടങ്ങിൽ യോഗി പറഞ്ഞു.

ജൂൺ 9 ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്. രണ്ടു മുറിയും അടുക്കളയും ശുചിമുറി സൗകര്യമുള്ള ഫ്ലാറ്റിന്‍റെ വിസ്തീർണം 41 ചതുരശ്രമീറ്ററാണ്. ആറുലക്ഷം രൂപയാണ് വിലവരുന്നത്. അർഹരായവർക്ക് 3.5 ലക്ഷം രൂപ സർക്കാർ നൽകും.

ആകെ 6030 പോരാണ് ഫ്ലാറ്റിനായി അപേക്ഷിച്ചത്. അതിൽ 1590 പേരാണ് നറുക്കെടുപ്പിന് യോഗ്യരായത്. 2021 ഡിസംബറിലാണ് ഇതിന്‍റെ ശിലാസ്ഥാപനം നടത്തിയത്. ഒന്നര വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി യോഗ്യരായവർക്ക് കൈമാറാനും യുപി സർക്കാരിനു സാധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com