ഗ‍്യാൻവാപി മസ്ജിദ് ശിവക്ഷേത്രമാണെന്ന് യോഗി ആദിത‍്യനാഥ്

യുപിയിലെ ഗോരഖ്പൂരിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ പ്രസ്താവന.
Yogi Adityanath says that Gyanvapi Masjid is actually a Shiva temple
യോഗി ആദിത‍്യനാഥ്
Updated on

ന‍്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയെ മുസ്ലീം ആരാധനാലയം എന്ന് വിളിക്കുന്നതിൽ വിമർശം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഗോരഖ്പൂരിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ പ്രസ്താവന.

'നിർഭാഗ്യവശാൽ ആളുകൾ ഗ‍്യാൻവാപിയെ പള്ളി എന്നാണ് വിളിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ അത് ശിവ ക്ഷേത്രമാണ്' യോഗി ആദിത‍്യനാഥ് വ‍്യക്തമാക്കി.

ഗ‍്യാൻവാപി സന്ദർശിക്കുന്ന ഭക്തർ അതിന്‍റെ യഥാർത്ഥ ഐഡന്‍റിറ്റി അല്ലെങ്കിൽ പേരിനെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം തിരിച്ചറിയാതെ പോകുന്നത് ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും മാത്രമല്ല, ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ തടസ്സമാണെന്നും ഇതിൽ ഖേദിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'മുൻപ് നമ്മുടെ സമൂഹം ഈ തടസ്സം മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നുവെങ്കിൽ നമ്മുടെ രാജ്യം ഒരിക്കലും കോളനിവത്കരിക്കപ്പെടില്ലായിരുന്നു' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com