
കാറിനുളളിൽ വച്ച് ഐവി ഫ്ലൂയിഡ് കുത്തിവച്ച് യുവ ഡോക്‌റ്റർ ജീവനൊടുക്കി
കൊടൈക്കനാൽ: കാറിനുളളിൽ വച്ച് ശരീരത്തിലേക്ക് ഐവി ഫ്ലൂയിഡ് കുത്തിവച്ച് യുവ ഡോക്‌റ്റർ ജീവനൊടുക്കി. തമിഴ്നാട്ടിലെ കൊടൈക്കനാലിലാണ് സംഭവം. പോസ്റ്റ് ഗ്രാജുവേറ്റ് എംഡി ചെയ്യുന്ന ഡോ. ജോഷ്വ സാംരാജാണ് മരിച്ചത്.
കൊടൈക്കനാലിൽ മൂന്ന് ദിവസമായി നിർത്തിയിട്ടിരുന്ന കാറിനുളളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സേലത്ത് എംഡി ചെയ്യുന്ന സാംരാജ് മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.
കാറിനുളളിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തോടു മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പിലുളളത്. എന്നാൽ, ആത്മഹത്യ ചെയ്യാൻ കാരണം വ്യക്തമാക്കിയിട്ടില്ല.
ഒരു പ്രണയ ബന്ധം തകർന്ന ശേഷം കടുത്ത നിരാശയിലായിരുന്നു ഡോക്‌റ്ററെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ഡോ. സാംരാജിന് അല്‍പ്പം കടബാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ അതാണോ ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമായിട്ടിലെലെന്നും അന്വേഷണം സംഘം പറഞ്ഞു.