ലക്‌നൗ: ഉണങ്ങിയ വസ്‌ത്രങ്ങൾ എടുക്കാൻ ടെറസിൽ കയറിയ യുവതി കുരങ്ങുകളെ കണ്ടു ഭയന്ന് ടെറസിൽ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്‌ത്രങ്ങളെടുക്കാൻ ടെറസിന്‍റെ മുകളിൽ കയറിയതായിരുന്നു നാല്പതുകാരിയായ കിരൺ ദേവി.
പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന യുവതി രക്ഷപെടാനുള്ള ശ്രമത്തിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
വീട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മാർട്ടത്തിനയച്ചതായി പൊലീസ് വ‍്യകതമാക്കി