സോഷ്യൽ മീഡിയയിൽ വൈറലാവാൻ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി അഭ്യാസം; യുവാവ് അറസ്റ്റിൽ (വീഡിയോ)

13 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്
സോഷ്യൽ മീഡിയയിൽ വൈറലാവാൻ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി അഭ്യാസം; യുവാവ് അറസ്റ്റിൽ (വീഡിയോ)
Updated on

മുംബൈ: യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ. 24 കാരനാണ് അറസ്റ്റിലായത്. നഗരത്തിലെ ബാന്ദ്ര കുർള കോംപ്ലക്സ് പ്രദേശത്തായിരുന്നു സംഭവം.

കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്‍റെ വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനു പിന്നാലെ വൈറലായിരുന്നു. 13 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. യുവതികളെ മുന്നിലും പിന്നിലും ഇരുത്തിയായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ പീനൽ കോഡിലെയും മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com