പഞ്ചാബിലെ ആം ആദ്മി സർക്കാരിന് കീഴിൽ യുവാക്കൾ ലഹരിക്ക് അടിമകളാകുന്നു; വിമർശനവുമായി അമിത് ഷാ

ലഹരിക്കെതിരേ ശബ്ദമുയർത്തുന്നവർ സുരക്ഷിതരല്ലെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ
Youth in Punjab are falling victim to drug addiction under the Aam Aadmi Party government; Amit Shah voices criticism

അമിത് ഷാ

file photo

Updated on: 

ചണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിന് കീഴിൽ യുവാക്കൾ ലഹരിക്ക് അടിമകളാകുകയാണെന്നും ശബ്ദമുയർത്തുന്നവർ സുരക്ഷിതരല്ലെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ലഹരിവിപത്തുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഭീഷണിയും ലഹരിക്കടത്ത് സംഘങ്ങളുടെ ധാർഷ്ട‍്യവും ആം ആദ്മി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ പറ്റി ചോദ‍്യങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിനെയും രാജ‍്യത്തെയാകെയും ലഹരിമുക്തമാക്കാനും നമ്മുടെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഗുർദാസ്പുർ‌, സാങ്‌രൂർ, മാൻസ എന്നിവിടങ്ങളിൽ ലഹരി വിപത്തുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ കുടംബങ്ങളെയാണ് ആഭ‍്യന്തര മന്ത്രി കണ്ടത്.

logo
Metro Vaartha
www.metrovaartha.com