പങ്കാളിയെ കൊന്ന് 50 കഷണങ്ങളാക്കി കാട്ടില്‍ വലിച്ചെറിഞ്ഞു... തുമ്പ് കണ്ടെത്തിയത് തെരുവുനായകൾ!

യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നും കണ്ടെത്തി.
youth kills live in partner choped into 50 piececs under arrest
Naresh Bhengera
Updated on

റാഞ്ചി: ഝാർഖണ്ഡിൽ കാമുകിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം 50 കഷങ്ങളാക്കി മുറിച്ചുമാറ്റി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിൽ ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന നരേഷ് ഭെൻഗ്ര (25) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം തെരുവുനായ മനുഷ്യ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ 2 വര്‍ഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ 24കാരിയുമായ യുവാവ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായത്. കൊല്ലപ്പെട്ടത് ഗംഗി കുമാരി (24) എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നരേഷ് തന്‍റെ പങ്കാളിയോടു പറയാതെ ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. നരേഷ് വിവാഹം കഴിച്ചത് അറിയാതിരുന്ന യുവതി തന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സമ്മര്‍ദം ചെലുത്തി. എന്നാൽ യുവതിയെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹഗിക്കാത്തതിനാൽ ക്രൂരമായി കൊലപ്പെടുത്തുകയിരുന്നു.

തുടർന്ന് ഇരുവരും നവംബര്‍ 8ന് റാഞ്ചിയിലെത്തി. അവിടെനിന്ന് യുവാവിന്‍റെ നാട്ടിലേക്ക് ട്രെയിന്‍ കയറി. നേരത്തെ കൊലപാതകം ആസൂത്രണം ചെയ്ത യുവാവ് യുവതിയെ ഓട്ടോറിക്ഷയില്‍ വീടിന് സമീപത്ത് എത്തിക്കുകയും കുറച്ചുനേരം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മൂര്‍ച്ചയേറിയ കത്തിയുമായി എത്തിയ നരേഷ് യുവതിയെ വീടിനടുത്തുള്ള വനത്തിൽ എത്തിച്ച ശേഷം യുവതിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ 50 ഓളം കഷണങ്ങളാക്കി വീടിനടുത്തുള്ള കാട്ടില്‍ ഉപക്ഷേിക്കുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

നവംബര്‍ 24ന് തെരുവുനായ മനുഷ്യന്‍റെ കൈപ്പത്തി കടിച്ചുനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാട്ടിലെ വന്യമൃഗങ്ങൾ മൃതദേഹം ഭക്ഷിക്കുന്നതിനു മുന്‍പ് തെരുവുനായ കൈക്കലാക്കിയതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാട്ടിൽ നിന്നും കൂടുതല്‍ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. താന്‍ ട്രെയിന്‍ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു.

ചോര പുരണ്ട കത്തിയും യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നും കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവര്‍ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം വെട്ടിയതായും ഇയാൾ സമ്മതിച്ചു. ഇയാള്‍ തമിഴ്നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com